App Logo

No.1 PSC Learning App

1M+ Downloads

ഹാക്കേഴ്സ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. 

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു.


    Related Questions:

    ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൻ്റെ വകുപ്പ് 66 (f ) സൈബർ ഭീകരതയെക്കുറിച്ചു പ്രതിപാദിക്കുന്നു,ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇതുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?

    1. ഒരു കമ്പ്യൂട്ടർ റിസോഴ്സിൽ നുഴഞ്ഞു കയറുവാനോ ആക്‌സസ് ചെയ്യാനോ ശ്രമിക്കുന്നത്
    2. കംപ്യൂട്ടർ റിസോഴ്‌സ് ആക്‌സസ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിക്ക് അതിലേക്കുള്ള പ്രവേശനം നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യുക
    3. ഇന്ത്യയുടെ ഐക്യം ,അഖണ്ഡത ,സുരക്ഷ അല്ലെങ്കിൽ പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുന്നത്
      ഗവണ്മെന്റ്മായി ചേർന്ന് / ഒറ്റക്ക് സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്ന ഹാക്കർമാരാണ് ?
      By hacking web server taking control on another persons website called as web ……….
      കംപ്യൂട്ടറുകളിലെ പ്രവർത്തനങ്ങൾ താറുമാറാക്കുവാൻ കഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഏതാണ് ?
      2010 ൽ ഇറാൻ്റെ രഹസ്യ ന്യൂക്ലിയർ പദ്ധതിയെ ടക്‌സ്‌നെറ്റ് എന്ന വൈറസ് ഉപയോഗിച്ച് ആക്രമിച്ചു .ഇത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിൻ്റെ ഉദാഹരണമാണ് ?